
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളില്‍ സുരക്ഷ വീഴ്ച ഉണ്ടായതായി ഇൻ്റലിജൻസ് റിപ്പോർട്ട്.
കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളില്‍ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. വീഴ്ച ചൂണ്ടിക്കാട്ടി ഇൻ്റലിജൻസ് മേധാവി ഡിഐജിമാർക്കും എസ് പിമാർക്കും റിപ്പോർട്ട് നല്‍കി.
ചിലയിടങ്ങളില്‍ പൈലറ്റ് വാഹനങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. മാര്‍ച്ച് 14, 19, 22 തീയതികളില്‍ നടന്ന പരിപാടികളിലാണ് സുരക്ഷ വീഴ്ചയുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ടില്‍ കുറ്റപ്പെടുത്തു. Z+ കാറ്റഗറിപ്പെട്ട മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഇനി മുതല്‍ പിഴവുകള്‍ ആവർത്തിക്കരുതെന്നാവർത്തിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇൻ്റലിജൻസ് മേധാവി കത്തയച്ചു.







