സ്വന്തം ലേഖകൻ
കോട്ടയം : ഇല വെട്ടി വിളമ്പി പതിനാറുകറിയും ചേര്‍ത്ത് ഉരുളയാക്കി തീറ്റിച്ചിട്ടേ വിടൂ… വൈക്കത്ത് രാത്രിയില്‍ വിഹരിക്കുന്ന കള്ളന്മാർക്ക് മുന്നറിയിപ്പുമായി ഒരു ഫ്ലെക്സ് ബോർഡ്. കല്ലറ എസ്.ബി.ഐ ജംഗ്ഷനിലാണ് പഞ്ചായത്ത് വാർഡ് മെമ്പർ അരവിന്ദ് ശങ്കർ ഫ്ലക്സ് ബോർഡ് വെച്ചത്.
പ്രദേശത്ത് മോഷണം പതിവാണെങ്കിലും ഇതുവരെ പോലീസിന് കള്ളനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ജംഗ്ഷനില്‍ ഫ്ലെക്സ് വെച്ചത്. പോലീസിന്റെ സഹകരണത്തോടെ 80 പേർ അടങ്ങുന്ന സെല്‍ഫ് ഡിഫെൻസ് ടീമും ഇവർ രൂപീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളനെ പിടിക്കാൻ നാട്ടുകാർ ഇനി ഒന്നിച്ചിറങ്ങും. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ ഫ്ലക്സ് വെക്കാൻ ഒരുങ്ങുകയാണ് ഇവർ.