video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeLocalKottayamഅമ്മുവിനെ കൊന്നത് ആ 3 പേർ: 3 സഹപാഠികളിൽ നിന്നുള്ള മാനസിക പീഠനമാണ് അമ്മുവിനെ മരണത്തിലേക്ക്...

അമ്മുവിനെ കൊന്നത് ആ 3 പേർ: 3 സഹപാഠികളിൽ നിന്നുള്ള മാനസിക പീഠനമാണ് അമ്മുവിനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം: നിസാര കാര്യത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി: ഇന്നു പോലീസ് മൊഴിയെടുക്കും.

Spread the love

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം. അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് കുടുംബം ആരോപിക്കുന്നു.

സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവർ ഭീഷണിയുമായെത്തിയെന്നും അമ്മുവിന്റെ പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ് സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ചുട്ടിപ്പാറ എസ്‌എംഇ നഴ്സിംഗ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു അമ്മു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അമ്മുവിനെ സുഹൃത്തുക്കള്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗെെനക് പ്രക്ടീസിന് പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും അമ്മുവുമായി നിസാര പ്രശ്നങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.

പിന്നീട് ഇങ്ങോട്ട് മകളെ അവർ നിരന്തരമായി ശല്യപെടുത്തിയിരുന്നു. ശല്യം സഹിക്കാതെ ഒടുവില്‍ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു. കാണാതായ ഒരു ബുക്കിനായി അനുവാദമില്ലാതെ അവളുടെ ബാഗ് പരിശോധിച്ചതും അമ്മുവിനെ തളർത്തി.

പ്രശ്നങ്ങള്‍ തുടർന്നതോടെ കോളേജ് പ്രിൻസിപ്പലിനും പരാതി നല്‍കിയിരുന്നു. ക്ലാസ് ടീച്ചർ തന്നെ ടൂർ കോർഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല.

ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തി’- കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച

സഹപാഠികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടുമൊഴി എടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments