ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇരുപത്തിമൂന്നുകാരിയെന്ന വ്യാജേന പരിചയത്തിലായി; വിവസ്ത്രയായി വീഡിയോ കോളില്‍ എത്തി കോള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തു, തുടർന്ന് ഭീഷണിയും ; 63 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി തട്ടിയെടുത്തത് കോടികൾ ; തട്ടിയെടുത്ത പണം ദമ്പതികൾ ഉപയോഗിച്ചത് ആഡംബര ജീവിതത്തിന് ; ഒടുവില്‍ സ്ഥലം വിടാൻ പദ്ധതിയിട്ടതോടെ പോലീസിന്റെ വലയില്‍ കുടുങ്ങി പ്രതികള്‍
സ്വന്തം ലേഖകൻ
തൃശ്ശൂർ: സോഷ്യല്‍ മീഡിയയിലൂടെ പരിചയത്തിലായ 63 വയസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി കോടികള്‍ തട്ടിയ കേസില്‍ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തില്‍.
രണ്ടര കോടിയോളം രൂപയാണ് വ്യവസായിയുടെ കയ്യില്‍ നിന്നും പ്രതികള്‍ തട്ടിയത്. കേസില്‍ കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് തൃശൂർ ടൗണ്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരന്റെ പക്കല്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ പ്രതികള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. തൃശ്ശൂർ പൂങ്കുന്നം സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നാലെയാണ് പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുമ്ബാണ് യുവതി 63 വയസുകാരനുമായി യുവതി പരിചയത്തിലായത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇരുപത്തിമൂന്നുകാരി ആവണിയെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. പിന്നെ പരാതിക്കാരനുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട യുവതി ബന്ധം സ്ഥാപിച്ചു. പിന്നീട് ഹോസ്റ്റല്‍ ഫീസ് അടയ്ക്കാനെന്ന വ്യാജേനെ തുടങ്ങി പല ആവശ്യങ്ങള്‍ക്ക് പല തവണയായി പണം കൈപ്പറ്റി.
ഒരിക്കല്‍ വിവസ്ത്രയായി യുവതി വീഡിയോ കോളില്‍ എത്തി. ശേഷം ഈ വീഡിയോ കോള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തു. ഇത് കാട്ടിയായിരുന്നു പിന്നീടുള്ള യുവതിയുടെ ഭീക്ഷണി. ഭാര്യക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞതോടെ പരാതിക്കാരൻ ഭൂമി ഉള്‍പ്പെടെ വിറ്റാണ് പ്രതി ആവശ്യപ്പെട്ട പണം നല്‍കിയത്. എന്നാല്‍ വീണ്ടും യുവതിയില്‍ നിന്നും ഭീക്ഷണി വന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാരന് കോള്‍ വന്ന നമ്ബർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. അന്വേഷണത്തില്‍ പരാതിക്കാരനുമായി ഫോണില്‍ സംസാരിച്ചിരുന്നത് കൊല്ലം സ്വദേശിനിയായ ഷെമിയാണെന്ന് പോലീസ് കണ്ടെത്തി. ഷെമിയുടെ രണ്ടാം ഭർത്താവായ സോജന്റെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. തുടർന്ന് സോജന്റെയും ഷെമിയുടെയും മാതാപിതാക്കളുടേയും ഉള്‍പ്പെടെ നാല് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.
അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം അറിഞ്ഞതോടെ പോലീസ് പിന്നാലെയുണ്ടെന്ന് പ്രതികള്‍ക്ക് മനസ്സിലായി. ഇതോടെ ഇവർ സ്ഥലം വിടാൻ പദ്ധതിയിട്ടു. എന്നാല്‍ മൊബൈല്‍ ടവർ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. തൃശ്ശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡും, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
60 പവനിലധികം സ്വർണാഭരണങ്ങളും മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും ഹണിട്രാപ്പില്‍ നിന്ന് കിട്ടിയ പണം കൊണ്ട് ഇവർ വാങ്ങി. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത്, കോടതിയില്‍ നിന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുകിട്ടാന്‍ സമയമെടുക്കും. കൊല്ലത്തു നിന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.