Thursday, April 23, 2026

കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കിയ ഔഷധ വില വർധനവിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു

Spread the love

കോട്ടയം: കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കിയ ഔഷധ വില വർധനവിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു.

video
play-sharp-fill

ജനകീയ ധർണ്ണ കെ.എം എസ് ആർ എ ജില്ലാ സെക്രട്ടറി റിയാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ്   പി എം അനിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ പരിഷത്ത് ജില്ലാ സെക്രട്ടറി വിജു കെ നായർ മുഖ്യപ്രഭാഷണം നടത്തി.

കെ ജി എൻ എ സംസ്ഥാന കമ്മറ്റിയംഗം രാജൂ വി ആർ, മേഖലാ സെകട്ടറി എസ്.ഡി പ്രേംജി, പരിഷത്ത്ജില്ലാ കമ്മറ്റിയംഗങ്ങളായ മഹേഷ് ബാബു, സി ശശി, ജിഷാ മേരി മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് പി എൻ കേശവൻ റ്റി.എസ് വിജയകുമാർ, എ പി.സലിമോൻ, മധു.ഡി.എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group