play-sharp-fill
മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് നാടകം; ലഹരി വസ്തുക്കൾ പാഴ്സൽ അയയ്ക്കാൻ മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് കാണിച്ച് ഭീഷണി; കോട്ടയം സ്വദേശിനിയായ ഐടി എൻജിനീയറുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് സംഘം; യുവതി പണം നൽകിയത് ബാങ്ക് ആപ് വഴി ലോണെടുത്ത്

മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് നാടകം; ലഹരി വസ്തുക്കൾ പാഴ്സൽ അയയ്ക്കാൻ മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് കാണിച്ച് ഭീഷണി; കോട്ടയം സ്വദേശിനിയായ ഐടി എൻജിനീയറുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് സംഘം; യുവതി പണം നൽകിയത് ബാങ്ക് ആപ് വഴി ലോണെടുത്ത്

തിരുവനന്തപുരം: പേട്ടയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയും ഐടി എൻജിനീയറുമായ യുവതിയിൽ നിന്ന് മുംബൈ പൊലീസ് ചമഞ്ഞു വെർച്വൽ അറസ്റ്റ് നാടകം നടത്തി 5 ലക്ഷം രൂപ തട്ടിയെടുത്തു.

ഭീഷണിപ്പെടുത്തി ബാങ്ക് ആപ് വഴി 5 ലക്ഷം രൂപ ലോൺ എടുപ്പിച്ച് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. എക്സൈസ് ഓഫിസിൽ
മുബൈയിൽ നിന്ന് ഇറാനിലേക്ക് അർമാൻ അലി എന്ന പേരിൽ അയച്ച പാഴ്സലിൽ നിന്ന് കസ്റ്റംസ് വിഭാഗം ലഹരി പിടിച്ചെടുത്തെന്നും പാഴ്സൽ അയയ്ക്കാൻ യുവതിയുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചെന്നുമായിരുന്നു ഭീഷണി.

ക്വാറിയർ കമ്പനിയുടെ കസ്റ്റമർ സർവീസ് സെന്ററിൽ നിന്നെന്ന പേരിൽ വന്ന ഫോൺ കോളോടെയാണ് തുടക്കം. മുംബൈയിൽ പോയിട്ടില്ലെന്നും പാഴ്സൽ അയച്ചിട്ടില്ലെന്നും യുവതി പറഞ്ഞപ്പോൾ പൊലീസുമായി കണക്ട് ചെയ്തു തരാമെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മുംബൈ സൈബർ പൊലീസ് ക്രൈം വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് ഒരാൾ വിഡിയോ കോളിൽ എത്തി. യുവതിയുടെ ആധാർ നമ്പർ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്നു വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി. നിക്ഷേപം ഇല്ലെന്നു മനസ്സിലായതോടെ ഭയപ്പെടുത്തി വായ്പ എടുപ്പിച്ചു.