play-sharp-fill
ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു ; വൈകിട്ട് 7.30ന് വാടക വീടിനടുത്ത് എത്തിക്കാൻ നിർദേശവും ; കൈക്കൂലിയായി അയ്യായിരം രൂപ വാങ്ങുന്നതിനിടെ അഗളി താലൂക്ക് സർവേയർ വിജിലൻസിൻ്റെ പിടിയിൽ

പാലക്കാട്: ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് നല്‍കാൻ കൈക്കൂലി വാങ്ങിയ അഗളി താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിലായി.

അയ്യായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. അഗളി മേലേ കണ്ടിയൂർ സ്വദേശിയുടെ കള്ളമല വില്ലേജിലെ ഭൂമി തരം മാറ്റത്തിനു റിപ്പോർട്ട്‌ നല്‍കുന്നതിനായിരുന്നു അഗളി ട്രൈബല്‍ താലൂക്കിലെ സർവേയർ ഹസ്ക്കർ ഖാൻ കൈക്കൂലി ചോദിച്ചത്.

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം പാലക്കാട്‌ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉത്തര മേഖല പൊലീസ് സുപ്രണ്ട് ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം പാലക്കാട്‌ വിജിലൻസ് ഡിവൈഎസ്പി ഷംസുദീനും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് 07.30ന് ഇയാള്‍ താമസിക്കുന്ന വാടക വീടിനു മുൻവശം വച്ച്‌ കൈക്കൂലി വാങ്ങുന്ന സമയത്ത് ഇയാള്‍ കയ്യോടെ പിടിയിലാവുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group