play-sharp-fill
ബോംബ് ഭീഷണിയെത്തുമ്പോഴേക്കും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തു; നെടുമ്പാശേരിയില്‍ ഇന്ന് വ്യാജ സന്ദേശം ലഭിച്ചത് രണ്ട് വിമാനങ്ങള്‍ക്ക്

ബോംബ് ഭീഷണിയെത്തുമ്പോഴേക്കും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തു; നെടുമ്പാശേരിയില്‍ ഇന്ന് വ്യാജ സന്ദേശം ലഭിച്ചത് രണ്ട് വിമാനങ്ങള്‍ക്ക്

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്.

ഭീഷണി സന്ദേശം എത്തുമ്പോഴേക്കും രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു.

എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്‍റെ കൊച്ചി – മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്.
ട്വിറ്ററില്‍ ലഭിച്ച ഭീഷണി സന്ദേശം നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തുന്നതിന് മുൻപ് തന്നെ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്‍റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.