play-sharp-fill
മല്ലപ്പള്ളിയിൽ കാൽനട യാത്രക്കാരിയായ യുവതിയെ കാറില്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയും ശേഷം ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു ; കേസിൽ പ്രതിയായ യുവതി അറസ്റ്റില്‍

മല്ലപ്പള്ളിയിൽ കാൽനട യാത്രക്കാരിയായ യുവതിയെ കാറില്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയും ശേഷം ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു ; കേസിൽ പ്രതിയായ യുവതി അറസ്റ്റില്‍

മല്ലപ്പള്ളി: യുവതിയെ ബലംപ്രയോഗിച്ചു കാറില്‍ കയറ്റിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതിയായ യുവതിയും പിടിയില്‍.

കീഴ്വായ്പ്പൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. അടൂര്‍ നെല്ലിമുകള്‍ മധു മന്ദിരം വീട്ടില്‍ നിന്നും പന്തളം കുരമ്ബാല പറന്തലില്‍ താമസിക്കുന്ന വി.എസ്. ആരാധനയാണ് (32) അറസ്റ്റിലായത്. കുരമ്ബാലയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

കല്ലൂപ്പാറ കടമാന്‍കുളം ഗവ. ഹെല്‍ത്ത് സെന്ററിന് സമീപം നടന്നുപോവുകയായിരുന്ന കടമാന്‍കുളം പുതുശ്ശേരി പുറത്ത് നിസ്സി മോഹനനെ (27) ജൂണ്‍ ആറിന് വൈകുന്നേരമാണ് മൂന്നംഗസംഘം ബലംപ്രയോഗിച്ച്‌ കാറില്‍ കടത്തിക്കൊണ്ടുപോയത്. ഒന്നും രണ്ടും പ്രതികളായ ബസലേല്‍ സി. മാത്യുവും (പ്രവീണ്‍), സ്റ്റോയ് വര്‍ഗീസും നേരത്തെ അറസ്റ്റിലായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന ഒന്നാംപ്രതി ബസലേല്‍, കടലാസില്‍ പൊതിഞ്ഞ കഞ്ചാവ് വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിസ്സി നിരസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കടന്നുപിടിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചു. സ്റ്റോയ് വര്‍ഗീസ് കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇത് മൂന്നാം പ്രതി ആരാധന മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ബസലേല്‍ സി. മാത്യുവിന് ഒപ്പം വിനോദയാത്രക്ക് പോകാന്‍ സമ്മതിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പല സ്ഥലങ്ങളില്‍ കാറില്‍ ചുറ്റികറങ്ങിയ ശേഷം സന്ധ്യയോടെ പ്രതിഭാ ജങ്ഷനില്‍ ഇറക്കിവിട്ടു. പിറ്റേദിവസവും വൈകുന്നേരം ബസലേലും സ്റ്റോയ് യും കാറില്‍ കല്ലൂപ്പാറയില്‍ യുവതിയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി.

പിന്നീട് സ്റ്റോയ് വര്‍ഗീസ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായി. പ്രവീണിനെ ജൂലൈ 22ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും കാപ്പ നടപടിക്ക് വിധേയരായിട്ടുള്ളവരും ജയില്‍ശിക്ഷ അനുഭവിച്ചവരുമാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.