play-sharp-fill
അലൻ വാക്കറുടെ സംഗീത പരിപാടിയിലെ മോഷണം: 15 ഐഫോൺ ഉൾപ്പെടെ 23 മൊബൈൽ ഫോണുകളുമായി പ്രതികളെ പിടികൂടി പോലീസ്

അലൻ വാക്കറുടെ സംഗീത പരിപാടിയിലെ മോഷണം: 15 ഐഫോൺ ഉൾപ്പെടെ 23 മൊബൈൽ ഫോണുകളുമായി പ്രതികളെ പിടികൂടി പോലീസ്

 

കൊച്ചി: അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ദില്ലി -മുബൈ സംഘത്തിലെ പ്രധാനികളായ അതിഖർ റഹ്മാൻ, വസിം റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15 ഐഫോണുകൾ ഉൾപ്പെടെ 23 മൊബൈൽ ഫോണുകൾ കണ്ടെത്തി.

 

പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയായിരുന്നു അലന്‍ വോക്കറിന്റേത്. സംഗീത ആസ്വാദനത്തിനിടയിലാണ് കവർച്ച നടത്തിയത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.

 

കൃത്യമായ ആസൂത്രണത്തോടെയാണ് അലൻ വോക്കറുടെ ഷോയിലേക്ക് മോഷ്ടാക്കൾ എത്തിയത്. അലൻ വാക്കർ എത്തിയ അതേ ഫ്ലൈറ്റിൽ തന്നെയാണ് പ്രതികളും കൊച്ചിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അലൻ വോക്കറുടെ ബാംഗ്ലൂർ ഷോയ്ക്കിടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. മോഷണ സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. ദില്ലിയിലെ ചോർ ബസാറിൽ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് തിരിച്ചതും പ്രതികളെ പിടികൂടിയതും.