play-sharp-fill
വിജയികളാകുന്നവർക്ക് 26 പുരസ്ക്കാരങ്ങൾ ; നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് വയലാർ കരോക്കെ ഗാനമൽസരം നാളെ ; വയലാർ പുരസ്ക്കാര ജേതാവ് ശ്രുതി അനിൽ ഉത്ഘാടനം ചെയ്യും

വിജയികളാകുന്നവർക്ക് 26 പുരസ്ക്കാരങ്ങൾ ; നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് വയലാർ കരോക്കെ ഗാനമൽസരം നാളെ ; വയലാർ പുരസ്ക്കാര ജേതാവ് ശ്രുതി അനിൽ ഉത്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: വയലാർ രാമ വർമ്മയുടെ 49-ാം അനുസ്മരണത്തോടനുബന്ധിച്ച് നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് വയലാർ കരോക്കെ ഗാനമൽസരം നാളെ കോട്ടയം കൊല്ലാട് സഹകരണ ബാങ്ക് ഹാളിൽ വച്ച് രാവിലെ 9 മണിക്ക് വയലാർ പുരസ്ക്കാര ജേതാവ് ശ്രുതി അനിൽ ഉത്ഘാടനം ചെയ്യും.

പിന്നണി ഗായകൻ കലാഭവൻ ജയകുമാർ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ജനറൽ കൺവീനർ അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മത്സര ഇനങ്ങൾക്കും പുരസ്ക്കാരങ്ങളുടെ നിർണ്ണയങ്ങൾക്കും സംഗീത സംവിധായകൻ സിബി പീറ്ററിൻ്റെയും കോഡയറക്ടർ സുറുമി സന്തോഷിൻ്റെയും മേൽ നോട്ടത്തിലും വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയലാറിന്റെ ഗാനങ്ങൾ മാത്രമാണ് മത്സരത്തിൽ പാടാൻ സാധിക്കുകയുള്ളൂ. സംഗീത സംവിധായരും സംഗീതാധ്യാപകരം വിധികർത്താക്കളായിരിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മത്സരത്തിൽ വിജയികളാകുന്നവർക്ക് ഇത്തവണ 26 പുരസ്ക്കാരങ്ങൾ ആണ് നൽകുന്നത്.

വയലാർ പുരസ്‌കാരം ,സലിൽചൗദരി പുരസ്‌കാരം , ദേവരാജൻ മാസ്റ്റർ പുരസ്‌കാരം. കെ രാഘവൻ പുരസ്‌കാരം, വി ദക്ഷിണാ മൂർത്തി പുരസ്‌കാരം , എംഎസ് വിശ്വനാഥൻ പുരസ്‌കാരം, ഉദയതാര പുരസ്‌കാരം 4 പേർക്ക്. രജത താര പുരസ്‌കാരം 4 പേർക്ക് , സുവർണ്ണ താര പുരസ്‌കാരം 4 പേർക്ക് , ഹൃദയ താര പുരസ്‌കാരം 4 പേർക്ക് , മഹിത താര പുരസ്‌കാരം 4 പേർക്ക് , എന്നിങ്ങനെ വിവിധ ഇനങ്ങളിലായി
26 പുരസ്‌കാരങ്ങൾ ആണ് നൽകുന്നത്.

കാറ്റഗറി ഇല്ലാതെ 6 പുരസ്‌കാരങ്ങൾ. കൂടാതെ 12 വയസു മുതൽ 16 വയസു വരെ ,17 മുതൽ 25 വരെ,26 മുതൽ 45 വരെ, 46 മുതൽ 56 വരെ , 57 മുതൽ എന്നീ പ്രായത്തിൻ്റെ കാറ്റഗറി അടിസ്ഥാനത്തിൽ 20 പുരസ്ക്കാരങ്ങൾ കൂടി നൽകും. ഇതിനോടകം കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി നിരവധി പേർ രജിസ്റ്റർ ചെയ്തു.