ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; മരണപ്പെട്ടത് ഇടുക്കി സ്വദേശിയായ 20 കാരി
സ്വന്തം ലേഖകൻ
ഇടുക്കി : നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കീരിത്തോട് കിഴക്കേപ്പാത്തിക്കൽ അനഘ ഹരിയെ (20) ആണ് ബെംഗളൂരുവിലുള്ള ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു.
താമസിച്ചിരുന്ന കോളജ് ഹോസ്റ്റലിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ബെംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ. വിവരമറിഞ്ഞു ബന്ധുക്കൾ അവിടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് രാധ. സഹോദരങ്ങൾ: അനന്തു, അതുൽ
Third Eye News Live
0