തോമസ് ടുക്കല്‍ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകന്‍ ; ജനുവരി 1ന് സ്ഥാനമേല്‍ക്കും
സ്വന്തം ലേഖകൻ
ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ബയേണ്‍ മാനേജര്‍ തോമസ് ടുക്കലിനെ നിയമിച്ചു. 2025 ജനുവരി 1ന് ടുക്കല്‍ സ്ഥാനമേല്‍ക്കും. ടുക്കലിനൊപ്പം ബയേണില്‍ അസിസ്റ്റന്റായിരുന്ന ആന്തണ ബെറി ഇംഗ്ലണ്ട് ടീമിലും ടുക്കലിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിക്കും.
യൂറോ കപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഗരെത് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീം പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങിയിരുന്നു. നിലവില്‍ ലീ കാഴ്‌സലിയാണ് ദേശീയ ടീമിന്റെ താത്കാലിക പരിശീലകന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറഞ്ഞ കാലത്തിനുള്ള ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് അടക്കമുള്ള നേട്ടങ്ങള്‍ സമ്മാനിച്ച് ഇംഗ്ലീഷ് ഫുട്‌ബോളില്‍ ചലനങ്ങള്‍ തീര്‍ത്ത പരിശീലകനാണ് ടുക്കല്‍. പിന്നാലെയാണ് അദ്ദേഹം ബയേണിന്റെ കോച്ചായത്.
എന്നാല്‍ ബുണ്ടസ് ലീഗ കിരീടങ്ങളുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ ടീമിനു കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. തുടരെ 11 ബുണ്ടസ് ലീഗ കിരീടങ്ങളുമായി കുതിച്ച അവര്‍ക്ക് കഴിഞ്ഞ സീസണില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഇതോടെ പരസ്പര ധാരണയില്‍ ടീം വിടുകയായിരുന്നു. പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല.
അതിനിടെയാണ് പുതിയ റോളിലേക്ക് ടുക്കല്‍ വരുന്നത്. നേരത്തെ ബൊറൂസിയ ഡോര്‍ട്മുണ്ട്, ചെല്‍സി, പിഎസ്ജി ടീമുകളേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.