play-sharp-fill
ഇരവിപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മുൻപിലെ വാഹനത്തില്‍ തട്ടി റോഡിലെ കുഴിയില്‍ വീണ ശേഷം മതിലില്‍ ഇടിച്ചു നിന്നു ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇരവിപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മുൻപിലെ വാഹനത്തില്‍ തട്ടി റോഡിലെ കുഴിയില്‍ വീണ ശേഷം മതിലില്‍ ഇടിച്ചു നിന്നു ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി അപകടമുണ്ടായത്. ബൈക്ക് മുന്നിലെ വാഹനത്തില്‍ തട്ടിയ ശേഷം റോഡിലെ കുഴിയില്‍ വീണ് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.

ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group