play-sharp-fill
അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന സ്വഭാവം പണ്ടേ പി.പി.ദിവ്യയ്ക്കുണ്ട്: കോൺഗ്രസ് നേതാവിന്റ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ദിവ്യയ്ക്കെതിരേ കേസുണ്ടായിരുന്നു: അന്ന് കേസ് എഴുതി തള്ളിയതു പോലെ ആവർത്തിക്കാതിരിക്കട്ടെ

അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന സ്വഭാവം പണ്ടേ പി.പി.ദിവ്യയ്ക്കുണ്ട്: കോൺഗ്രസ് നേതാവിന്റ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ദിവ്യയ്ക്കെതിരേ കേസുണ്ടായിരുന്നു: അന്ന് കേസ് എഴുതി തള്ളിയതു പോലെ ആവർത്തിക്കാതിരിക്കട്ടെ

കണ്ണൂർ: പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നത് ഇതാദ്യമല്ല. 2016ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലും ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു.

കോണ്‍ഗ്രസ് തലശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന രാജനെ ഡി.വൈ.എഫ്‌ഐ നേതാക്കള്‍ മർദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ മകളായ അഞ്ജനയും സഹോദരിയും സി.പി.എം ഓഫീസിലെത്തിയിരുന്നു.

പാർട്ടി ഓഫീസില്‍ കയറി പ്രവർത്തകരെ മർദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതരായ ശേഷം ഇവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പി.പി ദിവ്യ ചാനല്‍ ചർച്ചയില്‍ സംസാരിച്ചു. ഇതില്‍ മനംനൊന്ത് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീൻ ബാബുവിനെതിരെയുള്ള ദിവ്യയുടെ അഴിമതി ആരോപണം വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആണെന്ന സംശയം ബലപ്പെടുത്തുന്ന കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

പെട്രോള്‍ പമ്പിന് എൻഒസി നല്‍കാൻ കാലതാമസം എടുത്തിട്ടില്ലെന്നും, കൃത്യമായ രേഖകള്‍ ലഭിച്ച ഉടൻ തന്നെ നവീൻ ബാബു എൻഒസി അനുവദിച്ചിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. തഹസില്‍ദാരും സപ്ളൈ ഓഫീസറും ജില്ലാ പൊലീസ് മേധാവിയും നല്‍കിയ റിപ്പോർട്ടുകളില്‍,

ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോർട്ടില്‍ വിയോജിപ്പുണ്ടായിരുന്നു. വളവുകളുള്ള ഭാഗമായതിനാല്‍ പമ്പിലേക്ക് വാഹനങ്ങള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങള്‍ക്കു സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്.

തുടർന്ന് എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. കാഴ്ച മറയുന്ന തരത്തിലുള്ള കുറ്റിച്ചെടികള്‍ വെട്ടിമാറ്റിയും ഭൂമിയുടെ കിടപ്പു നേരെയാക്കിയും അനുമതി കൊടുക്കാമെന്നു

കാണിച്ച്‌ ടൗണ്‍ പ്ലാനർ റിപ്പോർട്ട് സമർപ്പിച്ചു. അതിന് ശേഷം ഭൂമി പരിശോധിച്ച എഡിഎം നവീൻ ബാബു എൻഒസി നല്‍കുകയായിരുന്നു. ആറ് പ്രവർത്തി ദിവസം മാത്രമാണ് ഇതിനായി എടുത്തത്.