സി കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർത്ഥിയായേക്കും; ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്നാണ് സൂചന; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ; സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം
പാലക്കാട്: സി കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർത്ഥിയായേക്കും. ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്നാണ് സൂചന. ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ നടക്കും. ഒരുക്കങ്ങൾ തുടങ്ങി.
കെ.സുരേന്ദ്രൻ ഉച്ചയോടെ പാലക്കാട്ടേക്ക് എത്തും. സി.കൃഷ്ണകുമാർ അടക്കമുള്ള നേതാക്കൾ ബിജെപി ജില്ലാ കാര്യാലയത്തിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാകും പ്രഖ്യാപനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കും
Third Eye News Live
0