play-sharp-fill
ആലുവ ജിം ട്രെയിനറുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പിടി കൂടി പോലീസ്

ആലുവ ജിം ട്രെയിനറുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പിടി കൂടി പോലീസ്

 

ആലുവ: ആലുവ ചുണങ്ങംവേലിയിൽ ജിം ട്രെയിനർ വെട്ടേറ്റു മരിച്ചു. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി കൃഷ്ണ പ്രതാപിനെ പിടികൂടി പോലീസ്.

 

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പ്രതി പറഞ്ഞു. കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തൃശ്ശൂരിലെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

 

ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്നു സാബിത്ത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ആലുവയിലേക്ക് ഉടൻ എത്തിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group