വൈക്കം: വിവിധ മേഖലയിൽ മികവു തെളിയിച്ചവരെ ചേർത്തല തണ്ണീർമുക്കം വൈ എം എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വിദ്യാർഥികളേയും യുവാക്കളേയും കായിക രംഗത്ത് സജീവമാകാൻ പ്രോത്സാഹനവും പിന്തുണയും നൽകുന്ന വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സവിനയൻ, ആർ. രാജപ്പൻ കൊട്ടിക്കൽ എന്നിവരെയാണ് ആദരിച്ചത്.
അനുമോദന യോഗം കെ. ബാബു കൊട്ടിക്കൽ ഉദ്ഘാടനം ചെയ്തു. സതീഷ് ഇട്ടേക്കാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാലകൃഷ്ണൻ മാധവ ശേരി, സവിനയൻ, രാജപ്പൻ കൊട്ടിക്കൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
80 തിൻ്റെ നിറവിലും കായിക രംഗത്തോടുള്ള ബാലകൃഷ്ണനാശാൻ്റെ അഭിനിവേശത്തിന് ഒട്ടും കുറവില്ലെന്നും മികച്ച കളിക്കാരനായിരുന്ന അദ്ദേഹം മികച്ച സംഘാടകനുമാണെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.
കെ എസ് ഇ ബി യിൽ നിന്ന് ദീർഘകാലത്തെ സർവീസിനു ശേഷം വിരമിച്ച ചേർത്തല തണ്ണീർമുക്കം സ്വദേശിയായ ബാലകൃഷ്ണൻ മാധവ ശേരി കഴിഞ്ഞ 35 വർഷമായി വൈക്കത്ത് ടി വി പുരത്താണ് താമസം.
തണ്ണീർമുക്കം വൈ എം എ യുടെ ആഭിമുഖ്യത്തിൽ ബാലകൃഷ്ണൻ മാധവശേരിയുടെ 80-ാം പിറന്നാൾ ആഘോഷിക്കുന്നതറിഞ്ഞ് വൈക്കത്തു നിന്നും നിരവധി പേർ തണ്ണീർമുക്കത്തെത്തിയിരുന്നു.
ടി.ഡി.ബാബു, ആർ.സുരേഷ്, വിപിനചന്ദ്രൻനായർ, കാർത്തികേയൻ, കെ.മുരളീധരൻ, അഡ്വ. പി.എ.സുധീരൻ, കായികാധ്യാപകൻ ജോമോൻ ജേക്കബ്, എൻ.കെ. സെബാസ്റ്റ്യൻ, എസ് ഐ കെ.എ.ബേബി തുടങ്ങിയവർ പങ്കെടുത്തു.