play-sharp-fill
തുലാവർഷം എത്തിയിട്ടും കേരളത്തിൽ മഴ കുറവ് ; എങ്കിലും കരുതിയിരിക്കാം ഒറ്റപ്പെട്ട മഴയ്ക്കൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നലിനെയും കാറ്റിനെയും

തുലാവർഷം എത്തിയിട്ടും കേരളത്തിൽ മഴ കുറവ് ; എങ്കിലും കരുതിയിരിക്കാം ഒറ്റപ്പെട്ട മഴയ്ക്കൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നലിനെയും കാറ്റിനെയും

കോട്ടയം : സംസ്ഥാനത്ത് തുലാവര്‍ഷത്തിന് തുടക്കമായി. കരുതിയിരിക്കാം ഒറ്റപ്പെട്ട മഴയോടൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നലിനെയും കാറ്റിനെയും.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ വരെയാണ് തുലാവര്‍ഷക്കാലം. കാലവര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. എന്നാല്‍, തുലാവര്‍ഷ മഴ ആരംഭിക്കാന്‍ ഏതാനും ദിവസംകൂടി കഴിയുമെന്നാണ് വിലയിരുത്തല്‍. ഇടിയുടെയും മിന്നലിന്റെയും അകമ്ബടിയോടെ ഉച്ചക്കുശേഷം പെയ്യുന്ന തുലാവര്‍ഷം ഒക്ടോബറില്‍ ശക്തമാകില്ലെന്നാണ് സൂചന.

കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച്‌ തുലാവര്‍ഷക്കാലത്തിനും ചൊവാഴ്ചയോടെ തുടക്കമായി. പക്ഷേ, ഇപ്പോഴും കാലവര്‍ഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയാണ് ലഭിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുമെല്ലാം തുലാവർഷം ശക്തമാകുന്നതില്‍ നിര്‍ണായകമാണ്. എങ്കിലും ശരാശരിയേക്കാള്‍ മഴ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കാലാവസ്ഥ വകുപ്പിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്‍സൂണ്‍ പിന്നിടുമ്ബോള്‍ കോട്ടയം ജില്ലയില്‍ മഴയുടെ അളവില്‍ ഇക്കുറി രേഖപ്പെടുത്തിയത് ആറ് ശതമാനത്തിൻ്റെ കുറവാണ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മണ്‍സൂണ്‍ സീസണില്‍ 1905.3 മില്ലിമീറ്റര്‍ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 1796.4 മില്ലിമീറ്റര്‍ മഴയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ മികച്ച മഴയാണ് ഇത്തവണത്തെ കാലവര്‍ഷസീസണില്‍ ജില്ലയില്‍ ലഭിച്ചതെന്നാണ് വിലയിരുത്തല്‍.

ജൂണ്‍ ആദ്യ ദിവസങ്ങളില്‍ ശക്തമായ മഴയായിരുന്നു ജില്ലയില്‍ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. ഓഗസ്റ്റില്‍ ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്തിറങ്ങി. പക്ഷേ, സെപ്റ്റംബറില്‍ വീണ്ടും മഴ കുറഞ്ഞു. ഇതോടെ ജില്ലയില്‍ മഴക്കുറവിലേക്ക് നയിച്ചത്.