Spread the love

 

കൊച്ചി: കളമശ്ശേരി വിമൻസ് പോളിടെക്നിക്ക് കോളേജിൽ കെ.എസ്.യു അധികാരത്തിൽ. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച കെഎസ്‍യു പാനലാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായത്.

video
play-sharp-fill

 

വിജയാഹ്ളാദ പ്രകടനത്തിനിടെ വൈഗയെ കണ്ടുമുട്ടിയ ബസ് ഡ്രൈവറായ അച്ഛൻ മകൾക്ക് ആശംസകൾ നേർന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

 

തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി വിജയിച്ച വൈഗയുടെ അച്ഛൻ ജിനുനാഥ് ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നപ്പോൾ കോളേജിലെ മൂന്നര പതിറ്റാണ്ടിലെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യുവിന് ഗംഭീര വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നാലെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ ആഹ്ളാദ പ്രകടനം തുടങ്ങി. ഇതിനിടെയാണ് വൈഗയുടെ അച്ഛൻ ഓടിക്കുന്ന ബസും അവിടെയെത്തിയത്. ബസിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ ജിനുനാഥ് മകളെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചു.