പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ പ്രതിക്ക് കഠിന തടവ്
കാട്ടാക്കട : പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും.
ഒറ്റശേഖരമംഗലം പൂഴനാട് വെള്ളംകൊള്ളി വടക്കേക്കര വീട്ടില്‍ കൊച്ചുരാജനെ(രാജൻ-49)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രമേഷ് കുമാർ ആറ് വർഷം കഠിനതടവിനും 40,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
രാവിലെ ട്യൂഷനു പോയ പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും കുട്ടിക്ക് കൊടുക്കാനുള്ള ഉച്ചഭക്ഷണം വാങ്ങി ബസ് സ്റ്റാൻഡിലെത്തിയ പ്രതി കുട്ടിയെ നിർബന്ധിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേടിച്ച് ബഹളം വച്ചതോടെ കുട്ടിയെ ബൈക്കില്‍ നിന്നു ഇറക്കിവിട്ടു. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്ന് നെയ്യാർഡാം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Third Eye News Live
0