play-sharp-fill
മലയാള സിനിമയില്‍ മൂന്ന് മാഫിയകള്‍: മോഹൻലാലിനെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ല’; സന്തോഷ് പണ്ഡിറ്റ്

മലയാള സിനിമയില്‍ മൂന്ന് മാഫിയകള്‍: മോഹൻലാലിനെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ല’; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളോടും പ്രതികരിച്ച്‌ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
മലയാളികള്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കമ്മിറ്റി റിപ്പോർട്ട് വരികയും അതിന് ശേഷം ഞങ്ങളുടെ ചർച്ച, നടീനടന്മാരുടെ ഭാഗം ഒക്കെ കാണുമ്പോള്‍ എനിക്ക് മനസിലാവുന്നത് മലയാളികള്‍ ഇതുവരെ കഥയറിയാതെ ആട്ടം കാണുകയാണ്. ചുരുക്കി പറഞ്ഞു കഴിഞ്ഞാല്‍ പെട്ടെന്നൊരു ദിവസം നടി ആക്രമിക്കപ്പെടുന്നു. അതിന്റെ പിന്നില്‍ പ്രമുഖ നടൻമാർ ഉള്‍പ്പെടെ ഉണ്ടെന്ന് പറയുന്നു. ശേഷം ഒരു സംഘടന രൂപീകരിക്കപ്പെടുന്നു. അവർ സർക്കാരിനെ സമീപിക്കുന്നു, അവർ
കമ്മീഷനെ വയ്ക്കുന്നു, ഇതാണ് നമ്മള്‍ ഈ പുറമേ നിന്ന് കാണുന്നത്’ സന്തോഷ് പണ്ഡിറ്റ് പറയുന്നു.


‘നാലര വർഷത്തിന് മുൻപ് റിപ്പോർട്ട് പുറത്തുവിട്ടപ്പോള്‍ ചില പ്രമുഖ നടന്മാരുടെയും സംവിധായകരുടെയും പേരുകള്‍ ഒഴിവാക്കിയെന്ന് പറയുന്നു. പിന്നാലെ ചില നടിമാർ ആരോപണവുമായി രംഗത്ത് വരുന്നു. അയാളൊക്കെ അങ്ങനെയാണ്, ഇവരൊക്കെ അങ്ങനെ ചെയ്‌തിട്ടുണ്ടാവും എന്ന രീതിയിലാണ് പൊതുവില്‍ ജനങ്ങള്‍ മനസിലാക്കുന്നത്, ഞാൻ പറയുന്നു നിങ്ങള്‍ കഥയറിയാതെ ആട്ടം കാണുകയാണ്’ അദ്ദേഹം തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മലയാള സിനിമയില്‍ മൂന്ന് തരം മാഫിയകളുണ്ട്. പെട്ടെന്നൊരു ദിവസം നടിയെ പീഡിപ്പിച്ചതല്ല. എന്തിന് ഇങ്ങനെ ചെയ്‌തു എന്നൊരു ചോദ്യമുണ്ടല്ലോ,
അതറിയാൻ പിന്നിലേക്ക് പോവണം. തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി മാഫിയ. ഇതില്‍ മട്ടാഞ്ചേരി മാഫിയ ഏറ്റവും ഒടുവില്‍ 2014ല്‍ രൂപീകൃതമായ ഒന്നാണ്. ഇതിലെ പ്രധാനപ്പെട്ട നടൻമാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകള്‍ തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്’ സന്തോഷ് വ്യക്തമാക്കി.

ഏതാണ്ട് അൻപത് വർഷം മുൻപ് നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുപോലെ സാഹചര്യം മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അന്ന് രണ്ട് നിർമ്മാതാക്കള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. അതുപോലെയൊരു ഉരുള്‍പൊട്ടലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും താരം പറഞ്ഞു.

മലയാളത്തിലെ രണ്ട് പ്രധാന സിനിമാ സംഘടനകളെ കൈയിലാക്കാൻ മൂന്ന് മാഫിയകള്‍ ശ്രമം നടത്തുന്നുണ്ട്. അവർ ഇങ്ങനെ അവസരം കാത്ത് നില്‍പ്പാണ് എങ്ങനെ എങ്കിലും ഇതൊന്ന് ഹൈജാക്ക് ചെയ്‌ത്‌ എടുക്കാൻ. അപ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. ഞാൻ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടേനെ. അങ്ങനെയല്ലേ ചെയ്യേണ്ടത്.’ പണ്ഡിറ്റ് പറയുന്നു.

‘ചിലരുടെ വിഷയം ഈ രണ്ട് സംഘടനയെ എങ്ങനെ ഹൈജാക്ക് ചെയ്യാം എന്നതാണ്. കിട്ടിയ അവസരം മുതലാകുകയാണ് അവർ. അതിനായി സ്ത്രീകളെ മുൻനിർത്തി കളിക്കുകയാണ്. തുടർച്ചയായി ഒരു മാഫിയയിലെ ആളുകള്‍ മറ്റൊരു മാഫിയയിലെ ആളുകള്‍ക്ക് എതിരെയാണ് ആരോപണം
ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ഈ വിഷയം ഗൗരവമായാണ് ഉന്നയിക്കുന്നത്, എന്നാല്‍ മറ്റ് ചിലരുടെ ഉദ്ദേശം വേറെയാണ്’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

‘ഇത് ആണുങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. പുറത്തു നിന്ന് കാണുമ്പോള്‍ സ്ത്രീകളുടെ പോരാട്ടമെന്ന് തോന്നുകയാണ്. മോഹൻലാല്‍ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് പലതും ചെയ്യുന്നത്. മോഹൻലാലിനെതിരെ ഒരു പെണ്‍കുട്ടിയും ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

എന്നിട്ടും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പല ഓണ്‍ലൈൻ ചാനലുകളും ഉപയോഗിക്കുന്നു’ സന്തോഷ് പണ്ഡിറ്റ് ആരോപിച്ചു.
ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ഈ വിഷയം ഗൗരവമായാണ് ഉന്നയിക്കുന്നത്, എന്നാല്‍ മറ്റ് ചിലരുടെ ഉദ്ദേശം വേറെയാണ്’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.