മണർകാട് പള്ളിയിൽ പൊതുസമ്മേളനം ഇന്ന്: മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും.
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് ആറിന് നടക്കും. കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോഗം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും.
കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ റിപ്പോർട്ട് അവതരിപ്പിക്കും. കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവഹിക്കും. സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും.
മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷൻ ജോഷ്വാ മോർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ്ജ് എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ പ്രസംഗിക്കും. കത്തീഡ്രൽ ട്രസ്റ്റി ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ സ്വാഗതവും ട്രസ്റ്റി പി.എ. ഏബ്രഹാം പഴയടത്തു വയലിൽ കൃതജ്ഞതയും പറയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട്ട് ഇന്ന്
. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം – ഫാ. തോമസ് പള്ളിയമ്പിൽ. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് ധ്യാനം – പൊതുസമ്മേളനം.
ചടങ്ങുകൾ തൽസമയം
കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്‌സൈറ്റിലും (https://manarcadpally.com) പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ എ.സി.വി., ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്.