play-sharp-fill
ഹയർസെക്കൻഡറി: മറ്റന്നാൾ ഓണപരീക്ഷ: ചോദ്യ പേപ്പർ തയാറാക്കുന്നതിൽ ആശയക്കുഴപ്പം: ചോദ്യ പേപ്പർ അദ്ധ്യാപകർ തന്നെ തയാറാക്കണമെന്ന നിർദേശമാണ് കുരുക്കായത്.

ഹയർസെക്കൻഡറി: മറ്റന്നാൾ ഓണപരീക്ഷ: ചോദ്യ പേപ്പർ തയാറാക്കുന്നതിൽ ആശയക്കുഴപ്പം: ചോദ്യ പേപ്പർ അദ്ധ്യാപകർ തന്നെ തയാറാക്കണമെന്ന നിർദേശമാണ് കുരുക്കായത്.

സ്വന്തം ലേഖകൻ
പാലക്കാട്: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓണ പരീക്ഷ മറ്റന്നാൾ ആരംഭിക്കാനിരിക്കെ ചോദ്യപ്പേപ്പർ സംബന്ധിച്ച ആശങ്ക തുടരുന്നു. അധ്യാപ കർ സ്വന്തമായി തയാറാക്കിയ ചോദ്യക്കടലാസ് മാത്രമേ പരീ ക്ഷയ്ക്ക് ഉപയോഗിക്കാവു എന്നു കാണിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് കഴിഞ്ഞ 31ന് ഉത്തരവിറക്കിയതോടെ അധ്യാപകർ പ്രയാസത്തിലായി.

കഴിഞ്ഞ വർഷം മുതലാണ് അധ്യാപകർ തയാറാക്കിയ ചോദ്യപ്പേപ്പർ എന്ന നിബന്ധന കൊണ്ടുവന്ന ത്. അധ്യാപകരുടെ കൂട്ടായ്മയി ലും സംഘടനകൾ മുഖേനയു മൊക്കെ അന്നു ചോദ്യപ്പേപ്പര തയാറാക്കിയതിനാൽ വലിയ
പ്രയാസമുണ്ടായില്ല.


ഈ രീതി പറ്റില്ലെന്ന് കഴിഞ്ഞ തവണ തന്നെ നിർദേശമുണ്ടായിരുന്നെ ങ്കിലും കർശനമായിരുന്നില്ല. ഇത്തവണ കർശന നിർദേശം ലഭിച്ചതോടെ ഇതു സംബന്ധിച്ച ആശയക്കുഴപ്പം വർധിച്ചു. ചോ ദ്യം തയാറാക്കാൻ അധ്യാപകർ സന്നദ്ധമാണെങ്കിലും ഇതു സം ബന്ധിച്ച സാങ്കേതിക പരിജ്‌ഞാനം പലർക്കും ഇല്ലാത്തതാണു തിരിച്ചടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിടിപി, പ്രിന്റിങ് പോലുള്ള ജോലികൾ സ്വകാര്യ സ്ഥ‌ാപ നങ്ങളെ ഏൽപ്പിക്കേണ്ടി വരുന്നതും ഇതിനുള്ള ഭീമമായ ചെലവും പ്രതിസന്ധിയാണ്. പ്രിന്റിങ് ചാർജായി വിദ്യാർഥികളിൽ നിന്ന് 40 മുതൽ 100 രൂപ വരെ ഈടാക്കേണ്ടി വന്നേക്കാമെന്ന് അധ്യാപകർ പറയുന്നു.

ചോദ്യ പ്പേപ്പറിന്റെ രഹസ്യ സ്വഭാവം നഷ്‌ടമാകാനുള്ള സാധ്യതയും
ഏറെയാണ്. പഠിപ്പിച്ച അധ്യാപ കർ തന്നെ ചോദ്യങ്ങൾ തയാറാ ക്കിയാൽ പാദവാർഷിക പരീക്ഷയുടെ പ്രാധാന്യത്തോടെ നടത്താൻ കഴിയില്ലെന്നും ക്ലാസ് പരീക്ഷയായി മാറുമെന്നും പറയുന്നു.

എന്നാൽ അധ്യാപക സംഘട നകളുടെയോ ഏജൻസികളുടെ യോ ചോദ്യപ്പേപ്പർ ഉപയോഗിച്ചാൽ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും എതിരെ കർ ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ മത്സര പരീക്ഷകൾ ഉൾപ്പെടെ എഴുതേണ്ട ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നിലവാരം കുറയ്ക്കുന്ന നടപടി കളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീ കരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.