play-sharp-fill
ഇന്ന് ലോക നാളികേരദിനം : കരിക്ക് വെട്ടി ഗുജറാത്ത് മുന്നേറുന്നു: കേരളത്തിൽ തെങ്ങ് കൃഷി നഷ്ടം :നാളികേര ഉൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ഇന്ന് ലോക നാളികേരദിനം : കരിക്ക് വെട്ടി ഗുജറാത്ത് മുന്നേറുന്നു: കേരളത്തിൽ തെങ്ങ് കൃഷി നഷ്ടം :നാളികേര ഉൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കൊച്ചി :ഗുജറാത്തിലും കേരള ത്തിലും തെങ്ങിനു രണ്ടു സ്വഭാ വം. ‘കേര’ നാടായ കേരളത്തിൽ തെങ്ങൊന്നിൽ പ്രതിവർഷം 12 കുല കിട്ടുമ്പോൾ ഗുജറാത്തിൽ വെട്ടുന്നതു 18 കുല. മലയാള നാട്ടിൽ തേങ്ങയ്ക്കു ശരാശരി 20 രൂപ മാത്രം കിട്ടുമ്പോൾ ഗുജറാത്തിൽ വിൽക്കുന്നത് 30 രൂപയ്ക്ക്. വ്യത്യാസം ഒന്നു മാത്രം, മലയാളി തേങ്ങ മുപ്പെത്തി പറിയ്ക്കുന്നു, ഗുജറാത്തിൽ ഇളനീർ പ്രായത്തിലേ വെട്ടി വടക്കേ ഇന്ത്യയിലേക്കു കയറ്റിവിടുന്നു.

നാളികേര ഉൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ, തെങ്ങു കൃ ഷിയെക്കുറിച്ചു കാര്യമായി കേട്ടിട്ടില്ലാത്ത ഗുജറാത്തു കുതിച്ചു കയറുകയാണ്. ഹെക്ടറിന് 37,500 രൂപ വരെ ഗുജറാത്ത് സർക്കാർ തെങ്ങുകൃഷിക്കു സഹായം നൽകുന്നു.

തെങ്ങു കൃഷി വ്യാപ്തിയിൽ മാത്രമേ കേരളം ഒന്നാമതുള്ളു. കർണാടക തൊട്ടു പിന്നിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാടാണ് തെങ്ങുകൃഷി യിൽ കാര്യമായി ശ്രദ്ധിക്കുന്ന മറ്റൊരു സംസ്ഥാനമെന്നു നാളി കേര വികസന ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. തെങ്ങുകൃഷി വ്യാ പതിയിൽ ഗുജറാത്ത് കേരളത്തിനും ഏറെ പുറകിലാണ്, 25,000 ഹെക്ടർ മാത്രം. പക്ഷേ, ഗുജറാത്തിലെ കൃഷി കേരളത്തിലേക്കാൾ ലാഭമാണ്.

കേരളത്തിൽ 7.6 ലക്ഷം ഹെക്ടറിൽ തെങ്ങുകൃഷിയു
ണ്ടെങ്കിലും ഭൂരിഭാഗവും പുരയിട കൃഷിയാണ്. കർണാടകയിൽ 7.33 ലക്ഷം ഹെക്ടറും തമിഴ്നാട്ടിൽ 4.96 ലക്ഷം ഹെക്ടറും കൃഷിയുണ്ട്. ഇവിടെ രണ്ടിടത്തും വൻ തോട്ടങ്ങളായാണു കൃഷി. ഗുജറാത്തിലും അങ്ങനെ തന്നെ.

ഒരു തെങ്ങിൻകുല മൂപ്പെ ത്താൻ 12 മാസം വേണം. കേരള ത്തിൽ കരിക്കു വെട്ടുന്നത് 6-7 മാസമെടുത്താണ്. ഗുജറാത്തിൽ 4- 5 മാസം മുപ്പിൽ കരിക്കുവെട്ടും. വെള്ളം മാത്രമേ അതിലുണ്ടാവൂ. 5 മാസത്തിൽ കരിക്കുവെട്ടുന്നതു കൊണ്ടു കൂടുതൽ പൂങ്കുലകൾ വരും. അങ്ങനെയാണു 18 കുല കിട്ടുന്നത്. പ്രതിവർഷം 250-300 കരിക്ക് അവർ ഉൽപാദിപ്പിക്കു ന്നു. ശരാശരി 30 രൂപ കർഷകനു ലഭിക്കുന്നു.

2022 വരെ നാളികേര ഉൽപാദ നത്തിൽ കേരളം ഒന്നാമതായിരുന്നു. ഇപ്പോൾ കർണാടകയ്ക്കും തമിഴ്നാടിനും പിന്നിൽ. കർണാ ടക പ്രതിവർഷം 726 കോടി നാ ളികേരം ഉൽപാദിപ്പിക്കുമ്പോൾ തമിഴ്‌നാട് 579 കോടി, കേരളം 565 കോടി എന്നിങ്ങനെയാണു കണക്ക്. തേങ്ങയുടെ ഏറ്റവും അധികം വാണിജ്യ സംരംഭങ്ങളുള്ളതും തമിഴ്നാട്ടിലും കർണാടക യിലുമാണ്.