play-sharp-fill
അയ്മനത്ത്  വീടിൻെറ പോർച്ചിൽ കിടന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു; കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിക്കുകയായിരുന്നുവെന്ന് സൂചന: വീഡിയോ ദൃശ്യങ്ങൾ കാണാം

അയ്മനത്ത് വീടിൻെറ പോർച്ചിൽ കിടന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു; കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിക്കുകയായിരുന്നുവെന്ന് സൂചന: വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം : അയ്മനത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു.

അയ്മനം പൂന്ത്രക്കാവ് കണക്കാട്ട് വീട്ടിൽ ചന്ദ്രൻ എന്നയാളുടെ കാറിനാണ് തീപിടിച്ചത്.


ബുധനാഴ്ച വൈകിട്ടാണ് സംഭവം. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീ പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.