play-sharp-fill
മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം ; പൊലീസ് അന്വേഷണം അനില്‍ അക്കരയുടെ പരാതിയിൽ

മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം ; പൊലീസ് അന്വേഷണം അനില്‍ അക്കരയുടെ പരാതിയിൽ

സ്വന്തം ലേഖകൻ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ നടപടിയില്‍ അന്വേഷണം. അനില്‍ അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര്‍ എസിപി നാളെ അനില്‍ അക്കരയുടെ മൊഴിയെടുക്കും.

മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. ‘എന്റെ വഴി എന്റെ അവകാശമാണ്’. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുയും ചെയ്തു.