play-sharp-fill
ചില്ലറക്കാരനല്ല കടലുപ്പ് ; നീർക്കെട്ട് കുറയ്‌ക്കാനും ചർമത്തെ പുനരുജ്ജീവിപ്പിക്കാനും നല്ല ഉറക്കത്തിനും ഉപ്പ് ഉപയോഗിക്കാം ; അറിയാം കടലുപ്പിന്റെ കൂടുതൽ ഗുണങ്ങൾ

ചില്ലറക്കാരനല്ല കടലുപ്പ് ; നീർക്കെട്ട് കുറയ്‌ക്കാനും ചർമത്തെ പുനരുജ്ജീവിപ്പിക്കാനും നല്ല ഉറക്കത്തിനും ഉപ്പ് ഉപയോഗിക്കാം ; അറിയാം കടലുപ്പിന്റെ കൂടുതൽ ഗുണങ്ങൾ

മികച്ച ബോഡ് സ്ക്രബാണ് കടലുപ്പ്. കാല്‍കപ്പ് കടലുപ്പില്‍ അര കപ്പ് ഒലീവ് ഓയില്‍ ചേർത്ത് കൈകള്‍, കാലുകള്‍, പാദങ്ങള്‍,മുഖം എന്നിവിടങ്ങളില്‍ മസാജ് ചെയ്യുന്നത് ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നു.

ചർമ സുഷിരങ്ങളെ ആഴത്തില്‍ ശുദ്ധീകരിക്കുന്നു. അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേർക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച്‌ മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്ബോള്‍ കണ്ണിനോട് ചേർന്ന ഭാഗങ്ങള്‍ ഒഴിവാക്കണം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോണ്‍ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.


പാദങ്ങളിലെ നീർക്കെട്ട് കുറയ്‌ക്കാനും കടലുപ്പ് സഹായിക്കുന്നു. ഒരു ബക്കറ്റില്‍ ഇളം ചൂടുവെള്ളവും ബേക്കിംഗ് സോഡയും കടലുപ്പും തുല്യ അളവില്‍ ചേർക്കുക. പാദങ്ങള്‍ കുറഞ്ഞത് 15 മിനിറ്റോളം ഇതില്‍ മുക്ക് വയ്‌ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടിയുടെ ആരോഗ്യത്തിനും കടലുപ്പ് നല്ലതാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അവിശ്വനീയമായി തോന്നിയേക്കാം. എന്നാല്‍ മുടിയില്‍ പുരട്ടുന്ന എണ്ണയില്‍ കടലുപ്പ് ചെറിയ അളവില്‍ ചേർക്കുന്നത് മുടിക്ക് തിളക്കവും ഒതുക്കവും നല്‍കും.

പല്ലുകള്‍ക്ക് നിറം നല്‍കാനായി രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡയിലേക്ക് ഒരു സ്പൂണ്‍ കടലുപ്പ് ചേർത്ത് പല്ല് തേയ്‌ക്കുക.

മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ രണ്ട് ടീസ്പൂണ്‍ കടലുപ്പും നാല് ടീസ്പൂണ്‍ തേനും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം ചൂടുവെള്ളത്തില്‍ നനച്ചെടുത്ത ടവ്വല്‍ മുഖത്ത് വയ്‌ക്കാം.

കുളിക്കുമ്ബോള്‍ ചെറിയ അളവില്‍ കടലുപ്പ് ചേർക്കുന്നത് ചർമത്തിലെ അഴുക്ക് അകറ്റും. ഉപ്പിലെ മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നു.

സമ്മർദ്ദമകറ്റാനും കടലുപ്പ് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്ബ് 1/8 ടീസ്പൂണ്‍ കടല്‍ ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുടിക്കാം. നന്നായി ഉറങ്ങാൻ സഹായിക്കും.