play-sharp-fill
കിണറ്റിൽ പ്രാണനുവേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകരായി അഞ്ചാലുംമൂട് പോലീസ് 

കിണറ്റിൽ പ്രാണനുവേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകരായി അഞ്ചാലുംമൂട് പോലീസ് 

അഞ്ചാലുംമൂട് : കൊല്ലം ആനെച്ചുട്ടമുക്കിൽ കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി അഞ്ചാലുംമൂട് പോലീസ്.

ആനെച്ചുട്ടമുക്കിൽ വയോധിക കിണറ്റിൽ വീണു എന്ന സന്ദേശത്തെ തുടർന്നാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ നിന്ന് ഇൻസ്‌പെക്ടർ ധർമജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ്‌ കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവർ സ്ഥലത്തേയ്ക്ക് പുറപ്പെട്ടത്.

സ്ഥലത്ത് എത്തിയ പോലീസ് സംഘം കാണുന്നത് കിണറിനുള്ളിൽ പ്രാണനുവേണ്ടി പിടയുന്ന വയോധികയെയാണ്. തുടർന്ന് ഫയർ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാനില്ലെന്ന് മനസിലാക്കിയ അഞ്ചാലുംമൂട് സബ്ബ് ഇൻസ്‌പെക്ടർ സഞ്ജയൻ ഉടൻ കിണറിലേക്ക് ഇറങ്ങി വയോധികയെ രക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായോധികയെ പുറത്ത് എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു.