യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; സ്വാതന്ത്ര്യദിനം : പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ ; അനുവദിച്ചത് 14 സ്ലീപ്പര്‍കോച്ചുകളും, 3 ജനറല്‍ കംപാര്‍ട്ടുമെന്റുകളും
സ്വന്തം ലേഖകൻ
പാലക്കാട്: സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വെ. സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണിത്. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചു.
ആഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിന്‍ സര്‍വീസുണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
14 സ്ലീപ്പര്‍കോച്ചുകളും, 3 ജനറല്‍ കംപാര്‍ട്ടുമെന്റുകളുമാണ് അനുവദിച്ചത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തില്‍ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാര്‍ക്ക് സര്‍വീസ് സഹായകമാകും.
Third Eye News Live
0