video
play-sharp-fill
മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം ; ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ തൂങ്ങി മരിച്ചനിലയിൽ

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം ; ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ തൂങ്ങി മരിച്ചനിലയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടന്‍ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറിയ ഇമ്മാനുവല്‍ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം മാത്രം പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം.

മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിയായിരുന്നു. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്.