കോട്ടയം ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലേറ്റു.
കോട്ടയം: കോട്ടയത്തിൻ്റെ 49-ാം മത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു.
ഇന്ന് രാവിലെ 10.30 – ഓടെ കളക്ട്രേറ്റിൽ എത്തിയ അദ്ദേഹത്തെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീനാ പി. ആനന്ദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
2015 ഐ.എ.എസ്. ബാച്ചുകാരനാണ് ജോൺ വി. സാമുവൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം
പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Third Eye News Live
0