തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു ; ശക്തമായ തിരയിൽപ്പെട്ടാണ് അപകടം ഉണ്ടായത്

Spread the love

തിരുവനന്തപുരം :  മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

video
play-sharp-fill

ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു.

വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുക്കുറിച്ചി സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.