play-sharp-fill
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  യുവതിയിൽ നിന്ന് 1,50,000 രൂപ കൈക്കലാക്കി ; യുവാവ് അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 1,50,000 രൂപ കൈക്കലാക്കി ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്ബില്‍ വീട്ടില്‍ ജോബി (28) യെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞാറയ്ക്കല്‍ സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന യുവതിക്ക് യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 1,50,000 രൂപ കൈക്കലാക്കി ജോലി നല്‍കാതെ കമ്ബളിപ്പിക്കുകയായിരുന്നു.

യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജോബിയുടെ ഉടമസ്ഥതയില്‍ തൊടുപുഴയില്‍ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഞാറയ്ക്കല്‍ ഇൻസ്പെക്ടർ സുനില്‍, എസ് ഐ എ കെ ധർമ്മരത്നം, എസ് സി പി ഒ എ എ അഭിലാഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group