play-sharp-fill
കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളില്‍ ക്ഷോഭിച്ചും പരിഹസിച്ചും പാർട്ടി അനുഭാവികളുടെ രോഷ പ്രകടനം ; സന്ദേശം സിനിമയുടെ സ്‌ക്രീൻ ഷോട്ടുകളിലൂടെയുള്ള ട്രോളുകൾ ; കുമാരൻപിള്ള സാറും പ്രവർത്തകനായ ഉത്തമന്റെയും പോപ്പുലർ ഡയലോഗുകൾ ; ഇങ്ങനെ പോയാല്‍ പാര്‍ട്ടിയും സഹകരണബാങ്കുകളും ഉണ്ടാവില്ലെന്ന് പാർട്ടി അണികളുടെ ഉപദേശം

കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളില്‍ ക്ഷോഭിച്ചും പരിഹസിച്ചും പാർട്ടി അനുഭാവികളുടെ രോഷ പ്രകടനം ; സന്ദേശം സിനിമയുടെ സ്‌ക്രീൻ ഷോട്ടുകളിലൂടെയുള്ള ട്രോളുകൾ ; കുമാരൻപിള്ള സാറും പ്രവർത്തകനായ ഉത്തമന്റെയും പോപ്പുലർ ഡയലോഗുകൾ ; ഇങ്ങനെ പോയാല്‍ പാര്‍ട്ടിയും സഹകരണബാങ്കുകളും ഉണ്ടാവില്ലെന്ന് പാർട്ടി അണികളുടെ ഉപദേശം

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളില്‍ വോട്ടുചോർന്നതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നേതൃത്വത്തോട് ക്ഷോഭിച്ചും പരിഹസിച്ചും പാർട്ടി അനുഭാവികളുടെ രോഷ പ്രകടനം.

സന്ദേശം സിനിമയുടെ സ്‌ക്രീൻ ഷോട്ടുകളിലൂടെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. എല്‍.ഡി. എഫ് കണ്‍വീനർ ഇ.പി ജയരാജന്റെ മണ്ഡലമായ കല്യാശേരിയിലും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ തളിപറമ്ബിലെ വോട്ടുചോർച്ചയെ പരിഹസിച്ചാണ് അണികള്‍ രംഗത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലും കണ്ണൂരില്‍ ഉള്‍പ്പെടുന്ന തളിപറമ്ബിലെയും നേതാക്കളെ വിമർശിച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. പാർട്ടി ഗ്രാമങ്ങളിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം സിനിമയിലെ ശങ്കരാടി അവതരിപ്പിച്ച കുമാരൻപിള്ള സാറും പ്രവർത്തകനായ ഉത്തമന്റെയും പോപ്പുലർ ഡയലോഗുകളിലൂടെയാണ് തെരഞ്ഞെടുപ്പ് തോല്‍വിയെ തുടർന്ന് അണികള്‍ രംഗത്തിറങ്ങിയത്.

കല്യാശേരിയില്‍ കാസർകോട് മണ്ഡലം എല്‍.ഡി. എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്്ണൻ മാസ്റ്റർ 1058 വോട്ടുകള്‍ മാത്രമാണ് നേടിയത്. പാർട്ടി ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലാണ് കഷ്ടിച്ചു ഭൂരിപക്ഷം എല്‍.ഡി. എഫ് സ്ഥാനാർത്ഥി നേടിയത്. പാർട്ടി കേന്ദ്രങ്ങളില്‍ നിന്നും തന്നെ 2019-ലേതിന് സമാനമായി വോട്ടുകള്‍ യു.ഡി. എഫ് പാളയത്തിലേക്ക് ഒലിച്ചു പോയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

എങ്ങനെ കല്യാശേരി മണ്ഡലത്തില്‍ വോട്ടു കുറഞ്ഞു സഖാവെ പഠിക്കണമെന്ന തലക്കെട്ടിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ജീവിത സാഹചര്യങ്ങള്‍ കൊണ്ടു വായ്പയെടുക്കാൻ നിർബന്ധിതരായ സഖാക്കളുടെ വീട്ടില്‍ പണം തിരിച്ചടക്കാൻ ബുദ്ധിമുട്ടുമ്ബോള്‍ നിയമനടപടി സ്വീകരിക്കാതെ വീട്ടില്‍ ചെന്നു ബാങ്ക് ഉദ്യോഗസ്ഥരായ ഉന്നത സഖാക്കള്‍ വീട്ടില്‍ ചെന്നു ഭീഷണിപ്പെടുത്തുകയും ജാമ്യക്കാരായ സ്ത്രീകളോടു പോലും മാന്യമല്ലാത്ത രീതിയില്‍ പെരുമാറുകയും അടയ്ക്കാൻ സാധിക്കാത്ത നിർദ്ധന്രെ ഭീഷണിപ്പെടുത്തുകയും ചെയ്താല്‍ ആരാണ് സഖാവിന് വോട്ടുചെയ്യുകയെന്നതാണ് ചോദ്യം.

ജനങ്ങളെ മറന്ന്സ്വന്തം താല്‍പര്യത്തിന് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നേതാക്കളായ നേതാക്കളായ ബാങ്ക് ജീവനക്കാരാണ് ഈകല്യാശേരി മണ്ഡലത്തിലെ സഖാക്കളുടെ വോട്ടു ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഒരു പ്രധാനകാരണമെന്നും പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. കുടുംബശ്രീയുടെ തലപ്പത്തുള്ള ചില സ്ത്രീകളുടെ ഏകാധിപത്യ സമീപനങ്ങളും വിമർശനവിധേയമാക്കുന്നുണ്ട്. പ്രാദേശിക നേതാക്കള്‍ സമ്ബന്നരുടെ കയ്യാളുകളായി മാറുന്നതായും സാധാരണ പ്രവർത്തകരെ മറക്കുന്നതായും വിമർശിക്കുന്ന പോസ്റ്റുകളില്‍ ഇനിയെങ്കിലും മനസിലാക്കി പ്രവർത്തിച്ചാല്‍ പാർട്ടിയുണ്ടാകും. ഇല്ലെങ്കില്‍ പാർട്ടിയും സഹകരണ ബാങ്കുകളും ഒന്നും ഉണ്ടാകില്ലെന്നാണ് പാർട്ടി അണികളുടെ ഉപദേശം.