പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ; എൻഡിഎ സഖ്യത്തിന്റെ നേതാവായി മോദിയെ തെരഞ്ഞെടുത്തു ; പുതിയ മന്ത്രിസഭ ശനിയാഴ്ച ചുമതയേൽക്കും ; പിന്തുണച്ച് നായിഡുവും നിതീഷും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. ഇന്ന് ചേർന്ന എൻഡിഎ യോഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. എൻഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതയേൽക്കും.
നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. ഏഴ് സ്വതന്ത്ര്യ എംപിമാരും ബിജെപിയെ പിന്തുണയ്ക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തിൽ തീരുമാനമായി. അമിത് ഷായും നഡ്ഡയും രാജ്നാഥ് സിങ്ങും സഖ്യകക്ഷികളുമായി ചർച്ച നടത്തും.
അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിലാണ് തുടർ ചർച്ചകൾക്ക് സാധ്യത മങ്ങിയത്. എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.