play-sharp-fill
‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’; പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നേതാവ് ; പത്തനംതിട്ടയില്‍ 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആന്റോ ആന്റണി ജയിച്ചതോടെ സിപിഎമ്മില്‍ പരസ്യപ്രതിഷേധം

‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’; പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നേതാവ് ; പത്തനംതിട്ടയില്‍ 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആന്റോ ആന്റണി ജയിച്ചതോടെ സിപിഎമ്മില്‍ പരസ്യപ്രതിഷേധം

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് മത്സരിച്ചിട്ടും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് സിപിഎമ്മില്‍ പരസ്യപ്രതിഷേധത്തിന് ഇടയാക്കി.


കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ആന്റോയ്ക്ക് 3,67,623 വോട്ട് കിട്ടിയപ്പോള്‍, രണ്ടാമത് എത്തിയ തോമസ് ഐസക്കിന് 3.01,504 വോട്ടും, ബിജെപിയുടെ അനില്‍ ആന്റണിക്ക് 2,34,406 വോട്ടും കിട്ടി. സ്ഥാനാർത്ഥി നിർണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗം ഫേസ്‌ബുക്ക് പോസ്റ്റിട്ടതാണ് പുതിയ വിവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വീട്ടില്‍ സ്വർണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ- എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ആന്റോ ആന്റണിക്ക് 2019നെ അപേക്ഷിച്ച്‌ 2.9 ശതമാനം വോട്ടുകൂടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 39.98 ശതമാനം വോട്ടുനേടിയാണ് യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയിച്ചത്. തോല്‍വിക്കിടയിലും എല്‍ ഡി എഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന് കഴിഞ്ഞ വർഷത്തെ വോട്ടിങ് ശതമാനം നിലനിർത്താൻ കഴിഞ്ഞത് മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസം. അതേ സമയം ബിജെപി സ്ഥാനാർത്ഥി അനില്‍ ആന്റണിക്ക് 2019നെക്കാള്‍ 3.46 ശതമാനം വോട്ട് കുറവാണ്.

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം:

ഇവി എം വോട്ട്, പോസ്റ്റല്‍ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തില്‍

ആന്റോ ആന്റണി (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് )
360544, 6666 367210 39.98%

ഡോ. തോമസ് ഐസക് (സിപിഐ എം)
297530 3616 301146 32.79%

അനില്‍ ആന്റണി ( ബിജെപി )
230864 3234 234098 25.49%

അഡ്വ പി.കെ. ഗീതാകൃഷ്ണൻ (ബി. എസ്‌പി)
3911 54 3965 0.43%

ജോയി പി മാത്യു (പി. പി. ഐ – സെക്കുലർ)
1171 8 1179 0.13%

കെ സി. തോമസ് (സ്വത.)
1078 21 1099 0.12

അഡ്വ. ഹരികുമാർ എം കെ ( അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)
733 27 760 ‘0.08%

അനൂപ് വി (സ്വത.)
555 52 607 0.07%

നോട്ട
8258 143 8401 0.91%

ആകെ
904644 13821 918465