Spread the love

പാമ്പാടി : ഹൃദയസ്തംഭനം വന്ന് വീടിനകത്ത് ഗൃഹനാഥൻ കുടുങ്ങി.പാമ്പാടി സെൻ്റ്തോമസ് ഹൈസ്കൂളിന്റെ പുറകിൽ താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയാണ് ഹൃദയസ്തംഭനമുണ്ടായതിനേ തുടർന്ന് വീടിനകത്ത് കുടുങ്ങിയത്. ബോധരഹിതനാകുന്നതിനു മുൻപ് ചാക്കോ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.

video
play-sharp-fill

എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ വിവരമറിഞ്ഞ് എത്തിയവർക്ക് അകത്ത് കടക്കാൻ ആയില്ല. ഇതേ തുടർന്ന് പാമ്പാടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ജനൽ അറുത്തുമാറ്റി ഗൃഹനാഥനെ ആശുപത്രിയിൽ എത്തിച്ചു.

ചാക്കോയുടെ സഹോദരനും ബന്ധുക്കളും ഓടിയെത്തിയപ്പോൾ വീടിൻറെ കതക് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനലിൽകൂടി നോക്കിയപ്പോൾ ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പാമ്പാടി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഓഫീസർ വി വി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പും ഇരുമ്പ് വലയും ഉപയോഗിച്ച് നിർമ്മിച്ച ജനൽ അറത്തുമാറ്റി അകത്തു കടന്ന് ചാക്കോയെ പുറത്തെത്തിക്കുകയായിരുന്നു.

തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി. എസ്, ഓഫീസർമാരായ രഞ്ജു,നിഖിൽ, ജിബീഷ് എം. ആർ,ബിന്റു ആന്റണി, ശ്രീകുമാർ നായർ, പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സിജു.കെ ഐസക്ക്‌ എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.

മുൻപ് ക്വട്ടേഷൻ സംഘം ആളുമാറി വെട്ടി പരിക്ക് ഏൽപ്പിച്ചത് സാബുവിനെ ആയിരുന്നു. അയതിനാൽ ആണ് ഒറ്റയ്ക്ക് താമസിക്കുന്ന സാബു പകൽ സമയത്തും വീട് ഇത്രയ്ക്ക് ബന്തവസാക്കാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 5 30 ന്‌ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് സാബുവിനെ പുറത്തെത്തിച്ചത്