സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ എട്ട് ദിവസം അവധി ; ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസമില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ എട്ട് ദിവസം അവധി. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസമില്ല. പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഓണ്‍ലൈന്‍, എ.ടി.എം, യു.പി.ഐ. പോലുള്ള ബാങ്കിങ് സേവനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ തടസമുണ്ടാകില്ല. ബാങ്കില്‍ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മാത്രമാണ് അവധി ബാധകം.
ഞായര്‍, രണ്ടാം ശനി, നാലാം ശനി എന്നിവ ഉള്‍പ്പെടെയാണ് ഈ അവധികള്‍. എട്ട് ദിവസം കേരളത്തിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. കനത്ത മഴ പ്രതീക്ഷിക്കുന്ന ജൂണ്‍ മാസത്തില്‍ ഏഴ് വാരാന്ത്യ അവധികള്‍ ബാങ്കുള്‍ക്കുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് ഞായറാഴ്ചകളാണ് അവധിയില്‍ പ്രധാന ഭാഗം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ കൂടിയാകുമ്പോള്‍ അവധി ഏഴാകും. ജൂണ്‍ 2,9,16,23,30 തീയതികളാണ് ഞായര്‍ അവധി ലഭിക്കുക. ജൂണ്‍ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍. ഈ ദിവസങ്ങളും പൊതു അവധിയാണ്.
ഇതോടൊപ്പം കേരളത്തില്‍ ജൂണ്‍ 17ന് ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂണ്‍ 15 ശനിയാഴ്ച വൈകിട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ ജൂണ്‍ 18ന് മാത്രമേ വീണ്ടും തുറക്കൂ.