Spread the love

ബെംഗളൂരുവില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനെത്തിയ മലയാളി ഡിഗ്രി വിദ്യാർഥിനി പേയിങ് ഗസ്റ്റ് കെട്ടിടത്തില്‍നിന്നുവീണ് മരിച്ചു.

video
play-sharp-fill

മാനന്തവാടി വെള്ളമുണ്ട മലമ്ബുറത്ത് ചാക്കോയുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഹൊസ്കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് ലിസ്ന വീണത്. ഗുരുതരമായി പരിക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടയിലെ സർക്കാരാശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തവാടിയില്‍ സ്വകാര്യ കോളേജില്‍ ബി.ബി.എ. അവസാനവർഷ വിദ്യാർഥിനിയായ ലിസ്ന ഒരുമാസം മുമ്ബാണ് ഇന്റേണ്‍ഷിപ്പിനായി ബെംഗളൂരുവിലെത്തിയത്.

അമ്മ: ലില്ലി. സഹോദരി: ലിൻസ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്ബതിന് പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.