play-sharp-fill
മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ വിറ്റത് 48,804 കോടിയുടെ വിദേശ മദ്യം; നഷ്ടത്തിലായിരുന്ന ബെവ്‌കോ 103.37 കോടിയുടെ ലാഭം നേടി;  ബാർ കോഴ അന്വേഷണം  പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് മദ്യ ഉപഭോഗം മുന്നോട്ട്….!

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ വിറ്റത് 48,804 കോടിയുടെ വിദേശ മദ്യം; നഷ്ടത്തിലായിരുന്ന ബെവ്‌കോ 103.37 കോടിയുടെ ലാഭം നേടി; ബാർ കോഴ അന്വേഷണം പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് മദ്യ ഉപഭോഗം മുന്നോട്ട്….!

കൊച്ചി: രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തിന് കീഴിലുള്ള മൂന്നുവർഷം കൊണ്ട് വിറ്റഴിഞ്ഞത് 48,804.72 കോടി രൂപയുടെ വിദേശ മദ്യമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ (ബെവ്‌കോ).

ഡ്രൈഡേ ഒഴിവാക്കല്‍, ബാർ കോഴ ആരോപണത്തില്‍ അന്വേഷണം എന്നിങ്ങനെ ചർച്ചകള്‍ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് മദ്യ ഉപഭോഗം മുന്നോട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്നു വർഷം കൊണ്ട് മദ്യപാനികളില്‍ നിന്ന് നികുതിയായി കിട്ടിയത് 40,305.95 കോടിയാണ്. ഈ കാലയളവില്‍ 4667.06 കോടിയുടെ ബിയറും വൈനും വില്‍പനയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-21 മുതല്‍ 2023-24 വരെ കാലയളവില്‍ വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശമദ്യമാണ്. 2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും വിറ്റിട്ടുണ്ട്. 2021-22ല്‍ 18.66 കോടി നഷ്ടത്തിലായിരുന്ന ബെവ്‌കോ 2022-23ല്‍ 103.37 കോടിയുടെ ലാഭം നേടി.