സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
പാലക്കാട്: സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട് ശരണ്ണാര്‍ക്കാട് സ്വദേശി കരിമ്പ ഷമീര്‍ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വാഹനം ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍. എന്നാല്‍ പിന്നീട് മരണം സംഭവിച്ചു
ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം പേടികൂടാതെ ഇറങ്ങി നിരവധി പേരെ രക്ഷിച്ച കരിമ്പ ഷമീര്‍ കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു കരിമ്പ ഷമീര്‍. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയുമെത്തിയിരുന്ന ഷമീര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.
Third Eye News Live
0