play-sharp-fill
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കാൻ ആവശ്യപ്പെട്ടത് 2000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ  റവന്യു ഇൻസ്‌പെക്ടര്‍ വിജിലൻസ് പിടിയില്‍

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കാൻ ആവശ്യപ്പെട്ടത് 2000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്‌പെക്ടര്‍ വിജിലൻസ് പിടിയില്‍

തിരുവനന്തപുരം: രണ്ടായിരം രൂപ കൈക്കൂലി വാങ്ങവേ റവന്യു ഇൻസ്‌പെക്ടർ വിജിലൻസ് പിടിയില്‍.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുൻസിപ്പാലിറ്റിയിലെ റവന്യു ഇൻസ്‌പെക്ടർ എംപി ഉണ്ണികൃഷ്ണനാണ് കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്ന നടപടികള്‍ക്കായി 2000 രൂപയാണ് കൈക്കൂലിയായി ചോദിച്ച്‌ വാങ്ങിയത്.


പെരിന്തല്‍മണ്ണ മുൻസിപ്പാലിറ്റി പരിധിയിലുള്ള പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇതിനായി ഈ മാസം ഒൻപതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണൻ തിരക്കാനെന്നും നാളെ വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നലെ വരാമെന്നും, വരുമ്പോള്‍ 2000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം. ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി.

ഇന്നലെ വൈകീട്ട് അഞ്ചിന് സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരനില്‍ നിന്നും ഉണ്ണികൃഷ്ണൻ 2000 കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലാവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കുമെന്ന്വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.