play-sharp-fill
“പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവല്‍ക്കരണവും”; പുഴയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി പത്താം ക്ലാസുകാരി; കോട്ടയം  സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

“പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവല്‍ക്കരണവും”; പുഴയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി പത്താം ക്ലാസുകാരി; കോട്ടയം സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

കോട്ടയം: പുഴയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി ഒരു പത്താം ക്ലാസുകാരി.

കോട്ടയം ഞീഴൂർ സ്വദേശി ലയ മരിയ ബിജുവാണ് മഴയില്‍ ഒഴുകി പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ നീക്കം ചെയ്തത്. മന്ത്രി വി എൻ വാസവൻ ഉള്‍പ്പെടെയുള്ള പ്രമുഖർ ലയയുടെ പ്രവർത്തിയെ അഭിനന്ദിച്ചു.

മനുഷ്യർ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് മഴവെള്ളത്തില്‍ ഒഴുകിയെത്തി പുഴയെ ഇങ്ങനെ മലിനമാക്കിയത്. പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പലയിടത്തും കുമിഞ്ഞ് കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരെയും കാത്തു നില്‍ക്കാതെ കോട്ടയം ഞീഴൂർ സ്വദേശിയായ 15 കാരി ലയ മരിയ ബിജു രംഗത്ത് വന്നത്. തൻ്റെ വീടിനു സമീപത്തെ വലിയ തോട്ടിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപ്പെടെയാണ് ഒഴുക്കിനെ വകവയ്ക്കാതെ തോട്ടിലിറങ്ങി നീക്കിയത്.

കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ഈ മിടുക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധവല്‍ക്കരണത്തിന്റെയും മാതൃക പകർന്ന പെണ്‍കുട്ടിയെന്ന് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കില്‍ കുറിച്ചു. ലയുടെ നല്ല പ്രവർത്തിയില്‍ അഭിമാനിക്കുകയാണ് മാതാപിതാക്കളും പ്രിയപ്പെട്ടവരും.