play-sharp-fill
കുട്ടികളുടെ അമിത ഫോൺ ഉപയോഗം: എങ്ങനെ നിയന്ത്രിക്കാം, അറിഞ്ഞിരിക്കേണ്ടതെല്ലാം

കുട്ടികളുടെ അമിത ഫോൺ ഉപയോഗം: എങ്ങനെ നിയന്ത്രിക്കാം, അറിഞ്ഞിരിക്കേണ്ടതെല്ലാം

 

കൊച്ചി: അമിതമായി കുട്ടികൾ ഫോൺ ഉപയോഗിക്കുന്നുണ്ടോ? കുട്ടികൾ സ്വമേധയാ ഫോൺ ഉപയോഗിക്കുന്നതുംരക്ഷിതാക്കൾ അവരുടെ തിരക്കുകൾ മൂലം കുട്ടികളെ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിൽ ഫോൺ മനപ്പൂർവ്വം നൽകുന്നതും കൂടി വരികയാണ്.

 

എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളാണ് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇവരുടെ ശരിയായ വളര്‍ച്ചക്കും ക്ഷേമത്തിനും വേണ്ടി ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 

ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന കുട്ടികളെങ്കില്‍ പലപ്പോഴും അവരില്‍ അവരറിയാതെ തന്നെ പല ഗുരുതര പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. പ്രധാനമായും ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, കണ്ണിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍, തലവേദന എന്നിവയെല്ലാം ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളേക്കാള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെയും ഇത് ബാധിക്കുന്നു എന്നതാണ് സത്യം. എന്തുകൊണ്ടാണ് രക്ഷിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണം എന്ന് പറയുന്നതെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എങ്ങനെ കുട്ടികളില്‍ വൈകാരിക അടുപ്പം വര്‍ദ്ധിപ്പിക്കാം?

ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ രക്ഷിതാക്കളോടുള്ള വൈകാരിക അടുപ്പം കുറയുന്നു. ഇത് ശാരീരികമായും മാനസികമായു കുട്ടികളെ അച്ഛനമ്മമാരില്‍ നിന്ന് അകറ്റുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗിക്കാത്ത അവസ്ഥയില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുമായുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ആരോഗ്യകരമായ ഒരു സാഹചര്യവും വളര്‍ച്ചാ അന്തരീക്ഷവും ഇവര്‍ക്ക് ചുറ്റും വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു.

 

കാഴ്ച പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരെങ്കില്‍ ഇവരില്‍ കാഴ്ചപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും പൂര്‍ണമായും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നു. ഓരോ കുട്ടിയിലും സ്‌ക്രീന്‍ ടൈം വര്‍ദ്ധിക്കുമ്ബോള്‍ അത് കണ്ണടയിലേക്കും അവിടെ നിന്ന് മറ്റ് പ്രശ്‌നങ്ങളിലേക്കും എത്തുന്നു. അതുകൊണ്ട് രക്ഷിതാക്കള്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങളോട് നോ പറയണം.

 

അമിതമായ ദേഷ്യം

നിങ്ങളില്‍ അമിതമായ ദേഷ്യം ഉണ്ടാവുന്ന അവസ്ഥയില്‍ അത് കുട്ടികളിലേക്കും വരാം. എന്നാല്‍ ഇത് ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ അല്‍പം കൂടുതലായിരിക്കും. നമ്മള്‍ അവരുടെ ഇഷ്ടത്തിന് വഴങ്ങിയില്ല എന്ന അവസ്ഥയില്‍ പലപ്പോഴും അമിതമായ ദേഷ്യവും വാശിയും ഇവരിലുണ്ടാവുന്നു. കൂടാതെ ക്ഷമയില്ലായ്മ, മോശം പെരുമാറ്റം, ഉത്കണ്ഠ, മറ്റുള്ളവരോടുള്ള ഇടപെടല്‍ ഇല്ലാതാവുന്നത് തുടങ്ങി പല കാര്യങ്ങളും ഇതിന്റെ വഴിയില്‍ സംഭവിക്കുന്നു.

 

പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ അതി ഭീകരമായി തന്നെ നിങ്ങളുടെ കുഞ്ഞിനെ ബാധിക്കുന്നു. കാരണം ഒരു തരത്തിലും ക്രിയേറ്റീവ് അല്ലാതെയും ആക്റ്റീവ് അല്ലാതേയും ഇരിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുന്നു, ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പുറത്തിറങ്ങി ആളുകളോട് ഇടപെടുന്ന കുട്ടികളും ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന കുട്ടികളും തമ്മിലുള്ള വ്യത്യാസം ഇത് വഴി മനസ്സിലാക്കാം.

 

ഉറക്ക പ്രശ്‌നങ്ങള്‍

കുട്ടികളില്‍ ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഫോണിന്റെ അമിത ഉപയോഗം കൊണ്ട് കൂടി സംഭവിക്കുന്നതാണ്. ക്രമരഹിതമായ ഉറക്കവും ഭക്ഷണവും ഓര്‍മ്മക്കുറവും പഠനസംബന്ധമായ ബുദ്ധിമുട്ടുകളും എല്ലാം ഫോണ്‍ ഉപയോഗത്തിന്റെ ഫലമായി കുട്ടികളില്‍ ഉണ്ടാവുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കുട്ടികളുടെ ഫോണ്‍ ഉപയോഗം അല്‍പം കരുതലോടെ മാതാപിതാക്കള്‍ കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെയാണ്.