വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള വ്യക്തി അധിക്ഷേപമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ.
വടകര: പല തവണ അവഗണിച്ച് വിട്ടിട്ടും വീണ്ടും തനിക്കെതിരെയുള്ള അധിക്ഷേപം തുടർന്നുവെന്നും കാന്തപുരം മുസ്ലിയാരുടെ പേരിലടക്കം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് പൊതുപ്രവർത്തകർക്ക് ചേർന്ന രീതിയല്ലെന്നും ശൈലജ വിമർശിച്ചു.
എല്ലാ കാര്യങ്ങളും ജനത്തിനറിയാമെന്നും അവർ പ്രതികരിക്കട്ടെയെന്നും അവർ വ്യക്തമാക്കി.
തുടക്കത്തില് എല്ലാ അധിക്ഷേപങ്ങളും കണ്ടില്ലെന്ന് നടിച്ചാണ് മുന്നോട്ട് പോയത്. എന്നാല്‍ അതുകൊണ്ടൊന്നും നിർത്താതെ വന്നപ്പോഴാണ് പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ കാന്തപുരം അബൂബക്കർ മുസ്ലിയാർ ‘ബോംബമ്മ’ എന്ന് വിളിച്ചതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. അദ്ദേഹം അത്തരത്തിലൊരു പരാമർശം നടത്തില്ല എന്നുറപ്പുണ്ടായിരുന്നു.
എങ്കില്‍ തന്നെയും നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇത് തീർത്തും കെട്ടിച്ചമച്ച സന്ദേശമാണെന്ന മറുപടിയാണ് ലഭിച്ചതെന്നും കെ.കെ ശൈലജ പറഞ്ഞു.
ജനം എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
വടകരയിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയായാലും മറ്റേത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയായാലും ചെയ്തത് തെറ്റാണെങ്കില് അത് തുറന്ന് പറയുമെന്നും കെ കെ ശൈലജ പറഞ്ഞു. വടകരയില്‍ ബിജെപി യുമായി ധാരണയ്ക്ക് യുഡിഎഫ് ശ്രമം നടന്നിട്ടുണ്ട്.
അത് എത്രമാത്രം ഫലവത്തായി എന്ന് ഈ ഘട്ടത്തില്‍ പറയാൻ കഴിയില്ല. വടകരയിലടക്കം കേരളത്തില്‍ 12 ലധികം സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.