play-sharp-fill
കോടികള്‍ ചെലവഴിച്ച്‌ ആധുനിക നിലവാരത്തില്‍ റോഡ് നിർമ്മാണം; പിന്നീട് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും; ശേഷം തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും; റോഡ് കുളംതോണ്ടാൻ കച്ചക്കെട്ടി  വാട്ടർഅതോറിട്ടി; ദേശീയപാതയില്‍ കെ.വി.എം.എസ്.കവലയില്‍ കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്; ദുരിതം പേറി യാത്രക്കാർ

പൊൻകുന്നം: കോടികള്‍ ചെലവഴിച്ച്‌ ആധുനിക നിലവാരത്തില്‍ നിർമ്മിച്ച റോഡ് കുളംതോണ്ടാൻ വാട്ടർഅതോറിട്ടി വല്ല നേർച്ചയും നേർന്നിട്ടുണ്ടോ.

ജനം ഇങ്ങനെ ചോദിച്ച്‌ തുടങ്ങിയാല്‍ കുറ്റം പറയാനാകില്ല. ദേശീയപാതയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാട്ടർഅതോറിട്ടിയുടെ ക്രൂരവിനോദം. പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും. അത് കഴിഞ്ഞാല്‍ തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും. ഇതിന്റെ ദുരിതം പേറുന്നത് യാത്രക്കാരാണ്.

കണ്ണൊന്ന് തെറ്റിയാല്‍ അപകടമുറപ്പാണ്. കെ.വി.എം.എസ്.കവലയില്‍ പൈപ്പ് സ്ഥാപിച്ചിടത്ത് മണ്ണിട്ട് മൂടിയ ഭാഗത്താണ് ഇപ്പോള്‍ അപകടസാദ്ധ്യത. മഴവെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ച്‌ റോഡിലൂടെ പരന്നൊഴുകുകയാണ്. കെ.വി.എം.എസ്.ജംഗ്ഷൻ മുതല്‍ ഇൻഡ്യൻ ഓയില്‍ പമ്പ് വരെ റോഡിലൂടെ നടക്കാൻ കഴിയത്ത അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. ഈ ഭാഗത്ത് നിരവധി കുഴികളാണെടുത്തത്. കുഴിയും, മുഴയുമായി റോഡ് നശിച്ചു.

ഓടയുടെ മുകളില്‍ മണ്ണ് നിരന്നു കിടക്കുന്നതിനാല്‍ മഴവെള്ളം ഓടയില്‍ വീഴില്ല. റോഡിലും വശങ്ങളിലും ഉരുളൻ കല്ലുകളാണ് കിടക്കുന്നത്. കുഴിയെടുത്ത ഭാഗം ശരിയായ രീതിയില്‍ മൂടാത്തതിനാല്‍ ദേശീയപാതയില്‍ നിന്ന് കെ.വി.എം.എസ്.റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. ദേശീയ പാതയിലെ മണ്ണ് ഉറപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.