play-sharp-fill
കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയെന്ന ആരോപണം ;  രണ്ടാം ശസ്ത്രക്രിയയുടെ ആവശ്യമില്ല, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ

കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയെന്ന ആരോപണം ; രണ്ടാം ശസ്ത്രക്രിയയുടെ ആവശ്യമില്ല, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്ന് ഓർത്തോ മേധാവി ഡോ.ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണ് ഇട്ടത്. രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ജേക്കബ് മാത്യു വ്യക്തമാക്കി.

പൊട്ടലുള്ള കയ്യിൽ കമ്പി മാറിയിട്ടെന്ന് രോഗിയായ അജിത് പരാതിപ്പെട്ടിരുന്നു. വാങ്ങി നൽകിയ 3000 രൂപയുടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്ന് അജിത്തിന്റെ അമ്മയും ആരോപിച്ചു.

24 വയസ്സുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group