സ്വന്തം കല്യാണത്തിന് മദ്യപിച്ച് ലക്കുകെട്ട് വരൻ,വിവാഹം വേണ്ടെന്ന് വെച്ച് യുവതിയും ബന്ധുക്കളും ; ഒടുവിൽ മധ്യസ്ഥ ചർച്ചയിലൂടെ മുടങ്ങിയ വിവാഹം നടത്തി

Spread the love

പത്തനംതിട്ട : കോഴഞ്ചേരിയില്‍ സ്വന്തം കല്യാണത്തിന് മദ്യപിച്ച് ലക്കുകെട്ട് വരൻ,വിവാഹം വേണ്ടെന്ന് വെച്ച് യുവതിയും ബന്ധുക്കളും ഒടുവിൽ മധ്യസ്ഥ ഇടപെടലിലൂടെ വിവാഹം നടന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയും തമ്മിലുള്ള  വിവാഹം നാടകീയമായ രംഗങ്ങൾക്ക് ശേഷം നടന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന വരൻ, അവധിയില്‍ വിവാഹത്തിനായി എത്തിയതാണ്. എന്നാല്‍ വിവാഹ ദിനത്തില്‍ ഇദ്ദേഹം മദ്യലഹരിയില്‍ പള്ളിയിലെത്തുകയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരോട് വരെ മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വാക്കേറ്റവും പ്രശ്നവുമായതോടെ പൊലീസും ഇടപെട്ടിരുന്നു. വിവാഹ വേഷത്തില്‍ തന്നെ വരനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. എന്നാലിപ്പോള്‍ വരൻ പതിവായി മദ്യപിക്കുന്ന ആളല്ലെന്നും, മദ്യത്തിന് അടിമയല്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്.