വാളയാർ ഡാമിൽ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് : വാളയാർ ഡാമിൽ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് നെല്ലിപ്പുഴ ആണ്ടിപ്പാടം ആബിദ് കർപ്പൂരന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 7 മണിയോടു കൂടിയാണ് അൻസിലിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥിയായ അൻസിൽ സഹപാഠികളായ 12 അംഗ സംഘത്തോടൊപ്പമാണ് ഡാമിലെത്തിയത്.
ഇവർ തമിഴ്നാട് അതിർത്തിയിലെ പിച്ചനൂർ ഊടുവഴിയിലൂടെയാണു ഡാമിലേക്ക് ഇറങ്ങി യത്. അൻസിലിനെ കാണാതായതോടെ സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷം നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാളയാർ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.